അടുത്തമാസം ഒന്നാം തിയതി മുതല്‍ 18 വയസിന് മുകളിലുള്ള എല്ലാവര്ക്കും കൊവിഡ് വാക്സിന് എടുക്കാമെന്ന് പ്രധാനമന്ത്രി. ഇന്ന് രാജ്യത്തെ ഉന്നത ഡോക്ടര്‍മാരുമായി പ്രധാനമന്ത്രി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
നിലവില്‍ കൊവിഡ് മുന്നണി പോരാളികള്‍ക്കും 45 വയസിന് മുകളിലുള്ളവര്‍ക്കുമാണ് രാജ്യത്ത് കൊവിഡ് വാക്സിന് നല്‍കുന്നത്. രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2.73 ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ചുരുങ്ങിയ സമയത്തിനുള്ളില്‍ പരമാവധി ഇന്ത്യക്കാര്‍ക്ക് വാക്സിന് ലഭിക്കുമെന്ന് ഉറപ്പാക്കാന്‍ ഒരു വര്‍ഷത്തിലേറെയായി സര്‍ക്കാര്‍ കഠിനമായി പരിശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു.