കോഴിക്കോട്: കൊലപാതക രാഷ്ട്രീയത്തിനെതിരെ ജനാധിപത്യത്തിന്റെ രാഷ്ട്രീയമുയര്‍ത്തിയ വടകരയില്‍ ആര്‍എംപിഐ സ്ഥാനാര്‍ഥി കെ.കെ രമയ്ക്ക് അട്ടിമറി വിജയത്തിലേക്ക്. എക്കാലവും ഇടതുപക്ഷത്തിന്റെ കുത്തക സീറ്റായിരുന്ന വടകരയിൽ ലോക് താന്ത്രിക് ജനതാദളി(എല്‍ജെഡി)ലെ മനയത്ത് ചന്ദ്രനെതിരെ 7014 വോട്ടിനാണു മുന്നിലാണു രമ. ടിപി. ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വത്തിന് ഒന്‍പതാണ്ടു തികയുന്ന വേളയിൽ അദ്ദേഹത്തിന്റെ ഭാര്യ രമയുടെ വിജയം സിപിഎമ്മിന്റെ അപ്രമാദിത്തത്തിനേറ്റ കനത്ത തിരിച്ചടിയാണ്. ടിപി ചന്ദ്രേശഖരന്റെ വിജയമാണിതെന്നാണ് രമയുടെ ആദ്യ പ്രതികരണം.