സുവർണ്ണാവസരം ദളപതി കൈവിട്ടില്ല.

തമിഴ്​നാട്ടിൽ വോ​ട്ടെണ്ണൽ പുരോഗമിക്കു​േമ്പാൾ 142 മണ്ഡലങ്ങളിൽ ഡി.എം.കെ നേതൃത്വം നൽകുന്ന മതനിരപേക്ഷ പ​ുരോഗമന സഖ്യം മുന്നിട്ട്​ നിൽക്കുകയാണ്​. 118 സീറ്റാണ്​ കേവല ഭൂരിപക്ഷത്തിന്​ വേണ്ടത്​. 117 സീറ്റിൽ ഡി.എം.കെ ഒറ്റക്ക്​ മുന്നിലുണ്ട്​. ഭൂരിഭാഗം സീറ്റുകളിലും 3000ത്തിലധികം വോട്ടുകൾക്ക്​ മുന്നിട്ടുനിൽക്കുകയാണ്​. അട്ടിമറികൾക്കോ അടിയൊഴുക്കുകൾക്കോ കാര്യമായ സാധ്യതകളില്ലാത്ത തമിഴകത്ത്​ സെൻറ്​ ​േജാർജ്​ കോട്ടയിലെ മുഖ്യമന്ത്രി കസേരയിലേക്ക്​ മുത്തുവേൽ കരുണാനിധിയുടെ മകൻ സ്​റ്റാലിൻ ആദ്യമായി നടന്നടുക്കുകയാണ്​.

ഡി.എം.കെ ആസ്​ഥാനമായ അണ്ണാ അറിവാലയത്തിൽ പ്രവർത്തകർ ആഘോഷം തുടങ്ങി. പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്​തും നൃത്തം ചെയ്​തും ആഘോഷം പൊലിപ്പിക്കുന്നുണ്ട്​. വിജയത്തിലേക്കുള്ള കൗണ്ട്​ഡൗൻ ദിവസങ്ങളായി അണ്ണാ അറിവലയത്തിന്​ മുന്നിൽ പ്രദർശിപ്പിക്കുന്നുണ്ടായിരുന്നു

spot_img

Related Articles

Latest news