കൊൽക്കത്ത: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ വാഹനവ്യൂഹത്തിന് നേരെ എതിരെ പശ്ചിമ ബംഗാളിൽ ആക്രമണം. വെസ്റ്റ് മിഡ്നാപുരിലെ പഞ്ച്ഗുഡിയിലാണ് ആൾക്കൂട്ടം വാഹനത്തിനു നേരെ ആക്രണം നടത്തിയത്.
തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടകളാണ് ആക്രമണം നടത്തിയതെന്ന് വി. മുരളീധരൻ ആരോപിക്കുന്നു.
കഴിഞ്ഞ ദിവസം ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ട സ്ഥലം സന്ദർശിക്കുന്നതിനായി പോകുന്നതിനിടെയായിരുന്നു മുരളീധരന്റെ വാഹനത്തിനു നേരെ ആക്രമണമുണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ വി. മുരളീധരൻ ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.
TMC goons attacked my convoy in West Midnapore, broken windows, attacked personal staff. Cutting short my trip. #BengalBurning @BJP4Bengal @BJP4India @narendramodi @JPNadda @AmitShah @DilipGhoshBJP @RahulSinhaBJP pic.twitter.com/b0HKhhx0L1
— V Muraleedharan (@VMBJP) May 6, 2021