പതിനൊന്നുകാരൻ ടെറസ്സില്‍ മരിച്ച നിലയില്‍

ആലപ്പുഴ: പതിനൊന്നുകാരനെ വീടിന്റെ ടെറസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നഗരസഭാ ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ചാത്തനാട് ചാവടിപ്പറമ്പിൽ എ. ഷാനവാസിന്റെ മകന്‍ നദീം ഷാനവാസിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു സംഭവം. രാത്രി ഒറ്റയ്ക്ക് ടെറസില്‍ പോയ നദീമിനെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് നിലത്തു വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.

ഉടന്‍ തുമ്പോളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മിന്നലേറ്റതോ സോളര്‍ പാനലിന്റെ‌ വയര്‍ വഴി ഷോക്ക് അടിച്ചതോ ഊഞ്ഞാല്‍ ആടുന്നതിനിടെ കയര്‍ കഴുത്തില്‍ കുടുങ്ങിയതോ ആകാം മരണ കാരണമെന്ന് പൊലീസ് പറ‍ഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമേ വ്യക്തമാകൂ.

ആലപ്പുഴ സെന്റ് മേരീസ് സ്കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്. അമ്മ: അന്‍സി. സഹോദരങ്ങള്‍: ഇസല്‍, ഇസ്ഹാന്‍.

spot_img

Related Articles

Latest news