അസമില്‍ ഹിമന്ദ ബിശ്വ ശര്‍മ മുഖ്യമന്ത്രി: സത്യപ്രതിജ്ഞ തിങ്കളാഴ്ച

അസമില്‍ ഹിമന്ദ ബിശ്വ ശര്‍മ്മ മുഖ്യമന്ത്രിയാകും. ബിജെപി നിയമസഭ കക്ഷി യോഗത്തിലായിരുന്നു തീരുമാനം. സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും. സര്‍ബാനന്ദ സോനോവാളാണ് ഹിമന്ദ ബിശ്വ ശര്‍മയുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്.

സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശ വാദമുന്നയിച്ച്‌ നാല് മണിക്ക് ബിജെപി ഗവര്‍ണറെ കാണും. 126 അംഗ നിയമസഭയില്‍ എന്‍ഡിഎക്ക് എഴുപത്തിയഞ്ചും കോണ്‍ഗ്രസ് സഖ്യത്തിന് അന്‍പതും സീറ്റാണ് ഉള്ളത്.

spot_img

Related Articles

Latest news