കുവൈത്ത് സിറ്റി- കുവൈത്തിൽനിന്ന് ഇന്ത്യയിലേക്ക് യാത്രാ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയത് പിൻവലിച്ചു. എന്നാൽ ഇന്ത്യക്കാർക്ക് കുവൈത്തിലേക്കുള്ള പ്രവേശന വിലക്ക് തുടരും. ഇന്ത്യ, പാക്കിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലേക്കും കുവൈത്ത് വിമാനങ്ങൾക്ക് പറക്കാം. ഇന്ത്യയിൽ കോവിഡ് രൂക്ഷമായ സാഹചര്യത്തിലാണ് വിലക്ക് തുടരുന്നത്. മെയ് ആദ്യം കുവൈത്തിൽനിന്നുള്ള വിമാനങ്ങളും വിലക്കുകയായിരുന്നു. ഇതാണ് ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്. മറ്റു പല രാജ്യങ്ങളിലൂടെയുമാണ് കുവൈത്തിൽനിന്ന് പ്രവാസികൾ നാട്ടിലേക്ക് പോയിരുന്നത്. ഇനി നേരിട്ട് പോകാനുള്ള സാഹചര്യമാണ് വിലക്ക് നീങ്ങിയതോടെ ലഭിക്കുന്നത്. കാർഗോ വിമാനങ്ങൾക്ക് ഒരു വിലക്കും ബാധകമല്ല.