മുക്കം:- തിരുവമ്പാടി നിയമസഭാ മണ്ഡലത്തിൽ നിന്നും മത്സരിച്ച് വിജയിച്ച നിയുക്ത എം.എൽ.എ ലിന്റോ ജോസഫ് കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും, കൂമ്പാറ ഏഴാം വാർഡ് മെമ്പർ സ്ഥാനവും രാജിവെച്ചു. രാവിലെ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഒ അൻസുവിന് മുമ്പാകെ രാജി കത്ത് നൽകി.
അഞ്ച് മാസം മറക്കാനാവാത്ത ഒരുപാട് അനുഭവങ്ങൾ സമ്മാനിച്ച കൂടരഞ്ഞിക്ക് അദ്ദേഹം നന്ദി അറിയിച്ചു.