യുഎഇയില്‍ മലയാളി യുവതി കടലില്‍ മുങ്ങി മരിച്ചു

അബുദബി- ഉമ്മുല്‍ ഖുവൈന്‍ ബീച്ചില്‍ കുടുംബസമേതം എത്തിയ മലയാളി വീട്ടമ്മ തിരയില്‍പ്പെട്ട് മുങ്ങിമരിച്ചു. കോഴിക്കോട് ഒളവണ്ണ സ്വദേശി റഫ്‌സ മഅറൂഫ് (32) ആണ് മരിച്ചത്. കടലില്‍ മുങ്ങിയ നാലു വയസ്സുകാരി മകളെ ബീച്ചിലുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തി.

റഫ്‌സയുടെ ഭര്‍ത്താവാണ് ആദ്യം കടലില്‍ ഇറങ്ങിയത്. ശേഷം മകനും ഇറങ്ങി. പിന്നാലെ റഫ്‌സയും ഇളയ മകളും കടലില്‍ ഇറങ്ങി. ഇതിനിടെ തിരയില്‍പ്പെട്ട ഇവര്‍ക്ക് തിരികെ കയറാനായില്ല. മകന്‍ കര കയറിയെങ്കിലും റഫ്‌സയും മകളും പുറത്തെത്താനാകാതെ നിലവിളിച്ചു. ഇതിനിടെ ഭര്‍ത്താവ് ഒരു വിധം പുറത്തെത്തി നില വിളിക്കുകയായിരുന്നു.

ഇതുകേട്ട് ഓടിയെത്തിയ ബീച്ചിലുള്ളവരാണ് റഫ്‌സയേയും മകളേയും കരയിലെത്തിച്ചത്. സ്ഥലത്തെത്തി പോലീസ് എമര്‍ജന്‍സി റെസ്‌പോണ്‍സ് സംഘം ഇവരെ ഉടന്‍ ഉമ്മുല്‍ ഖുവൈന്‍ ആശുപത്രിയിലെത്തിച്ചു. ഇവിടെ ഐസിയുവില്‍ പ്രവേശിച്ചയുടന്‍ റഫ്‌സയുടെ മരണം സംഭവിച്ചു.

കൂടെയുണ്ടായിരുന്ന നാലു വയസ്സുകാരി മകളുടെ നില മെച്ചപ്പെട്ടു. അപകടനില തരണം ചെയ്തതായി ആശുപത്രി അറിയിച്ചു.

spot_img

Related Articles

Latest news