ഓൺലൈൻ ന്യൂസ്, ഒടിടി പ്ലാറ്റ്ഫോമുകൾ 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണം

കേന്ദ്രസർക്കാർ കൊണ്ടുവന്ന വിവര സാങ്കേതികവിദ്യാ ചട്ടം പാലിച്ചോയെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് 15 ദിവസങ്ങൾക്കുള്ളിൽ നൽകണമെന്ന് ഓൺലൈൻ വാർത്താ സൈറ്റുകളോടും ഒടിടി പ്ലാറ്റ്ഫോമുകളോടും ഐടി മന്ത്രാലയം. ബുധനാഴ്‌ച്ച നിയമം നിലവിൽ വന്നതിന്റെ പശ്ചാത്തലത്തിലാണ് റിപ്പോർട്ട് തേടിയിരിക്കുന്നത്.

ഇതിനെതിരെ വാട്ട്‌സ്ആപ്പ് നൽകിയ ഹർജി ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്. നിയമം നടപ്പിലാക്കുന്നതിൽ ആശങ്കയുള്ളതായി ട്വിറ്ററും പ്രസ്‌താവനയിറക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ ന്യൂസ്, ഒടിടി പ്ലാറ്റ്‌ഫോമുകള്‍ 15 ദിവസത്തിനുളളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്.

spot_img

Related Articles

Latest news