ക്രീക്കില്‍ ഫ്ലോട്ടിങ്​ റെസ്റ്റോറന്‍റ്​ വെള്ളത്തില്‍ മുങ്ങി

ദുബൈ: വെള്ളത്തില്‍ ഒഴുകിനടക്കുന്ന ​ഫ്ലോട്ടിങ്​ ​റെസ്റ്റോറന്‍റ്​ ദുബൈ ക്രീക്കില്‍ മുങ്ങി. ദുബൈ പൊലീസും സിവില്‍ ഡിഫന്‍സും ചേര്‍ന്ന്​ ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതിനാല്‍ ബോട്ട്​ പൂര്‍ണമായും മുങ്ങിയില്ല.

ക്രെയിനും കയറും ഉ​പയോഗിച്ച്‌​ ബോട്ട്​ ഉയര്‍ത്തുകയായിരുന്നെന്ന്​ ദുബൈ പൊലീസ്​ മാരിറ്റൈം റെസ്​ക്യൂ വിഭാഗം മേധാവി കേണല്‍ അലി അബ്​ദുല്ല അല്‍ നഖ്​ബി പറഞ്ഞു. ആര്‍ക്കും പരിക്കില്ല.

spot_img

Related Articles

Latest news