ആലുവ:ഈമഹാമാരികാലത്തും ഇതിനെയും നമ്മൾ അതിജീവിക്കും എന്ന് പറഞ്ഞു നാടിനെ സഹായിക്കാൻ ഇറങ്ങിയ ഒരു പറ്റം പ്രവാസികൾ.അതാണ് തുരുത്ത് പ്രവാസി സംഘം.ആലുവ തുരുത്ത് എന്ന ചെറിയ ഗ്രാമത്തിലെ പ്രവാസികൾ സ്വരൂപിച്ച ധനസഹായവും പച്ചക്കറി കിറ്റും, അറുപതോളം വീടുകളിൽ എത്തിച്ചാണ് ഇവർ മാതൃക കാണിച്ചത്.പ്രസ്തുത ചടങ്ങിൽ ആലുവ തുരുത്ത് വാർഡ് 11 ,12 മെമ്പർമാരായ നിഷ വഹാബ്,നഹാസ് കളപ്പുരയിൽ എന്നിവർ ഉദ്ഘാടനം നിർവ്വഹിച്ചു.ഈ കോവിഡ്കാലത്തിൻ്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ അതിജീവനം എന്നതും,ഇതുപോലെ മറ്റുള്ള മത, സാമുദായിക ,കായിക സംഘടനകളും ഇത് പിന്തുടരണം എന്നുള്ളതുമാണ് ഇവരുടെ ആശയം.നാടിൻ്റെ നന്മയ്ക്ക് വേണ്ടി പ്രവർത്തിക്കാൻ എല്ലാവർക്കും സാധിക്കട്ടെ എന്ന് ആശംസിക്കുകയാണ് ഈ ആലുവ തുരുത്ത് പ്രവാസി സംഘം.