ടെസ്റ്റ് പോസിവിറ്റി നിരക്ക് കൂടുതലുള്ള പ്രദേശങ്ങളില്‍ നിയന്ത്രണം കര്‍ശനമാക്കും

തിരുവനന്തപുരം: ടെസ്റ്റ് പോസിവിറ്റി നിരക്ക് കൂടുതലുള്ള പ്രദേശങ്ങളില്‍ നിയന്ത്രണം കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി ഈ കാര്യം അറിയിച്ചത്. വാക്‌സിനേഷന്‍ കാര്യത്തില്‍ പുരോഗതിയുണ്ട്. ആവശ്യമായ അളവിലും തോതിലും വാക്‌സിന്‍ നല്‍കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് ഉറപ്പാക്കണം.

ജൂണ്‍ 15-യോടെ സോഫ്ട്‍വെയര്‍ സഹായത്തോടെ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യും. പരാമാവധി മൂന്ന് ദിവസം കൊണ്ട് മരണകാരണം സ്ഥിരീകരിച്ച്‌ കുടുംബത്തിന് വിവരം ലഭ്യമാകും. വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം കര്‍ശനമായി നിയന്ത്രിക്കും.

ഹോട്ടലുകളില്‍ ശനി,ഞായര്‍ ദിവസങ്ങളില്‍ ടേക്ക് എവേ സംവിധാനം അനുവദിക്കില്ല. ഹോം ഡെലിവെറി മാത്രമായിരിക്കും അനുവദിക്കുക.

spot_img

Related Articles

Latest news