പിണറായി വിജയന്‍ നൂറു ശതമാനം പ്രൊഫഷണൽ: ബെഹ്റ

പ്രതിപക്ഷ ആരോപണം ഗൗനിക്കാറില്ല

തിരുവനന്തപുരം: പിണറായി വിജയന്‍ നൂറുശതമാനം പ്രൊഫഷണലാണെന്ന് ഡിജിപി ലോക്‌നാഥ്‌ ബെഹ്റ. പ്രതിപക്ഷ ആരോപണം ഗൗനിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.

വിരമിക്കുന്നതിന് മുന്നോടിയായി പ്രമുഖ മാധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ അഞ്ചു വര്‍ഷം മുഖ്യമന്ത്രിയുടെ കൂടെ ജോലി ചെയ്തതാണ്. അദ്ദേഹം വളരെ പ്രൊഫഷണലാണ്. പ്രൊഫഷണല്‍ കാര്യങ്ങള്‍ മാത്രമേ സംസാരിക്കാറുളളൂ.

ഈ നാടിന്റെ ക്രമസമാധാന നില എങ്ങനെ നന്നാക്കണമെന്ന് മാത്രമാണ് അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നത്.’ ബെഹ്റ പറഞ്ഞു.

കേരളത്തില്‍ കളളക്കടത്ത് തടയുന്നതിനായി നിയമം വേണമെന്നും അതിനായി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കളളക്കടത്ത് കേന്ദ്ര ഏജന്‍സികളാണ് അന്വേഷിക്കുന്നതെങ്കിലും അനുബന്ധ കുറ്റകൃത്യങ്ങള്‍ സംസ്ഥാന തലത്തില്‍ തടയാന്‍ കഴിയുമെന്നും ബെഹ്റ ചൂണ്ടിക്കാട്ടി.

തീവ്രവാദ ഭീഷണി കേരളാ പോലീസ് സഹിക്കാന്‍ പോകുന്നില്ല. രാജ്യ വിരുദ്ധ പ്രവര്‍ത്തനം ആരുനടത്തിയാലും തടയും. അതീവ രഹസ്യമായി പോലീസ് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുന്നു. കേരളം ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സി.ബി.ഐ. മേധാവി ആകാന്‍ സാധിക്കാത്തതില്‍ വിഷമം തോന്നിയെന്നും അദ്ദേഹം തുറന്നു പറഞ്ഞു. പട്ടികയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് തനിക്കാണെന്നറിയാം. അതിനാല്‍ വ്യക്തിപരമായി വിഷമം തോന്നിയതായും ബെഹ്‌റ പറഞ്ഞു.

spot_img

Related Articles

Latest news