ന്യൂമാഹി : കണ്ണൂർ ജില്ലാ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഓണത്തിനൊരു മുറം പൂക്കൾ പദ്ധതിയുടെ ഭാഗമായി ന്യൂ മാഹി ഗ്രാമ പഞ്ചായത്തിൽ പുഷ്പ കൃഷിയുടെ ഉദ്ഘാടനം നടന്നു.
ഇന്ന് രാവിലെ 11.30 ന് പഞ്ചായത്ത് ഓഫീസിൻ്റെ പരിസരത്ത് വച്ച് ചടങ്ങ് ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. ഇ. വിജയൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. എം കെ സെയ്ത്തു അധ്യക്ഷത വഹിച്ചു.
ബോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി രജിത പ്രദീപ്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. അർജുൻ പവിത്രൻ, വാർഡ് മെമ്പർ ശ്രീ. ടി.എച്ച് അസ്ലം എന്നിവർ സംസാരിച്ചു.