റേഷൻവിതരണം ഓൺലൈനായി നിയന്ത്രിച്ചശേഷമാണ് തുടർച്ചയായി മൂന്നുമാസം സാധനങ്ങൾ വാങ്ങാത്തവരെ ഒഴിവാക്കാൻ തുടങ്ങിയിട്ടുളളത്. കാർഡിലുൾപ്പെട്ട ഏതെങ്കിലും ഒരു അംഗം റേഷൻകടയിലെത്തിയാൽ മാത്രമേ നിലവിൽ സാധനങ്ങൾ ലഭിക്കുകയുള്ളൂ. എന്നാൽ പലയിടങ്ങളിലും സാധനങ്ങൾ വാങ്ങാത്തവരുടെ കാർഡ്നമ്പറിൽ രേഖപ്പെടുത്തി റേഷൻകടയുടമകൾ തിരിമറി നടത്തുകയും ചെയ്യാറുണ്ടായിരുന്നു. വിതരണം ഓൺലൈൻ കേന്ദ്രീകരിച്ചാക്കിയതോടെ ഇത്തരം വെട്ടിപ്പുകൾ നന്നേകുറഞ്ഞു.മൂന്നുമാസംതുടർച്ചയായി റേഷൻസാധനങ്ങൾ വാങ്ങാതിരുന്നാൽ കാർഡുകളിലെ മുൻഗണന, സബ്സിഡിയാണ് നഷ്ടപ്പെടുന്നത്. പിന്നീട് റേഷൻസാധനങ്ങൾക്ക് സബ്സിഡിയില്ലാത്ത വില നൽകേണ്ടിവരും.സബ്സിഡി പുനഃസ്ഥാപിക്കാൻ വേണ്ടിതാലൂക്ക് സപ്ലൈ ഓഫീസുകളിൽ കാരണം ബോധിപ്പിച്ചിച്ച് അപേക്ഷ നൽകണം.
കാരണം ന്യായയുക്തമാണെന്ന് അധികൃതർക്ക് ബോധ്യംവന്നാൽ സബ്സിഡി പുനഃസ്ഥാപിക്കുന്നതിന് ശുപാർശചെയ്യുകയുംനിസ്സാരകാരണങ്ങളാണെങ്കിൽ അപേക്ഷ തിരസ്കരിക്കുന്നതാണ്. സ്വീകരിക്കുന്നവയിൽ, കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്ന അവസരത്തിൽ ആനുകൂല്യം പുനഃസ്ഥാപിക്കുകയും ചെയ്യുന്നതാണ്.
Mediawings: