കരുനാഗപ്പള്ളി : ഭര്‍ത്താവ് ആത്മഹത്യ ചെയ്ത് രണ്ടാഴ്ച തികയും മുന്‍പേ ജീവനൊടുക്കി ഭാര്യയും. കരുനാഗപ്പള്ളി വടക്കുംതല കന്നേറ്റി പടന്നയില്‍ വീട്ടില്‍ തമ്പി(50), ജീന റാണി (45) എന്നിവരാണ് ആത്മഹത്യ ചെയ്തത്. കരുനാഗപ്പള്ളി താലൂക്ക് ഓഫീസിലെ റവന്യു റിക്കവറി വിഭാഗം ജീവനക്കാരിയായിരുന്നു ജീന റാണി. ഭര്‍ത്താവ് തമ്പിയും ഇതേ ഓഫിസിലെ തെരഞ്ഞെടുപ്പ് വിഭാഗം യു.ഡി ക്ലാര്‍ക്കായിരുന്നു.
ജനുവരി 19 നാണ് തമ്പിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. കുറേക്കാലമായി ജീന മാനസിക രോഗത്തിന് ചികിത്സ തേടിയിരുന്നു. ഭാര്യയുടെ രോഗാവസ്ഥയിലുള്ള വിഷമത്തെ തുടര്‍ന്നാണ് തമ്പി ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഏഴു മാസത്തോളമായി തമ്പിയും മാനസിക രോഗത്തിന് ചികിത്സ തേടിയെന്നും ബന്ധുക്കള്‍ പറഞ്ഞു.ഭര്‍ത്താവിന്റെ മരണമുണ്ടാക്കിയ ആഘാതത്തിലായിരുന്ന ജീന. വെള്ളിയാഴ്ച സമീപത്തെ ആറ്റില്‍ ചാടിയാണ് ജീന ജീവനൊടുക്കിയത്.
വെള്ളിയാഴ്ച രാവിലെ മുതലാണ് ജീനയെ വീട്ടില്‍ നിന്നും കാണാതായത്. ഇതേത്തുടര്‍ന്ന് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് സമീപത്തെ ആറ്റില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. ബിരുദ വിദ്യാര്‍ത്ഥിയായ ശ്രീലക്ഷ്മി തമ്പി- ജന ദമ്പതികളുടെ ഏകമകളാണ്.
മീഡിയ വിങ്സ് , കൊല്ലം