സ്കോള്‍ കേരള മുഖേന 2019-21 ബാച്ചില്‍ ഹയര്‍ സെക്കണ്ടറി കോഴ്സ് പഠനം പൂര്‍ത്തിയാക്കിയ പ്രൈവറ്റ് രജിസ്ട്രേഷന് വിദ്യാര്‍ഥികള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നും, ഓപ്പണ്‍ റെഗുലര്‍ വിദ്യാര്‍ഥികള്‍ സ്കോള്‍ കേരളയുടെ ബന്ധപ്പെട്ട ജില്ലാ കേന്ദ്രങ്ങളില്‍ നിന്നും ടിസി കൈപ്പറ്റണം. ഓപ്പണ്‍ റഗുലര്‍ വിദ്യാര്‍ഥികളുടെ കോണ്ടാക്റ്റ് സര്‍ട്ടിഫിക്കറ്റ് പഠന കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കും. വിദ്യാര്‍ഥികള്‍ സ്കോള്‍ കേരള തിരിച്ചറിയല്‍ കാര്‍ഡുമായി നേരിട്ടെത്തണം. ഓപ്പണ്‍ റെഗുലര്‍ കോഴ്സിന് 01,05,09,39 എന്നീ സബ്ജക്ട് കോമ്പിനേഷനുകളില്‍ പ്രവേശനം നേടിയ, കോഴ്സ് ഫീ പൂര്‍ണമായും അടച്ച വിദ്യാര്‍ഥികള്‍ ടി സി വാങ്ങുമ്പോള്‍ കോഷന്‍ ഡെപ്പോസിറ്റ് തുക തിരികെ ലഭിക്കുന്നതിനുള്ള രസീത് ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0471 2342950, 2342271.