കര്‍ണാടകത്തില്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ രാജിവെച്ചു. സര്‍ക്കാരിന്റെ രണ്ടാം വര്‍ഷം പൂര്‍ത്തിയാക്കുന്ന ചടങ്ങിലാണ് യെഡിയൂരപ്പ രാജി പ്രഖ്യാപിച്ചത്. വളരെ വികാരാധീനനായിട്ടായിരുന്നു അദ്ദേഹം രാജി പ്രഖ്യാപിച്ചത്. അതേസമയം ഗവര്‍ണറെ ഉടന്‍ കാണുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പ്രായപരിധി ചൂണ്ടിക്കാണിച്ചാണ് കേന്ദ്ര നേതൃത്വം യെഡിയൂരപ്പയില്‍ നിന്ന് രാജി ആവശ്യപ്പെട്ടതെന്നാണ് സൂചന. ഇന്ന് ഉച്ചഭക്ഷണത്തിന് ശേഷമായിരിക്കും ഗവര്‍ണര്‍ക്ക് യെഡിയൂരപ്പ രാജിക്കത്ത് കൈമാറുകയെന്നാണ് സൂചന.