മലപ്പുറത്ത് മുസ്ലിം ലീഗ് നേതാക്കളെ പൂട്ടിയിട്ട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍..

മലപ്പുറം: മലപ്പുറം മക്കരപറമ്പിൽ മുസ്ലിം ലീഗ് നേതാക്കളെ പൂട്ടിയിട്ട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍. പുതിയ പഞ്ചായത്ത് പ്രസിഡന്റിനെ തെരെഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം. യൂത്ത് ലീഗ് പ്രതിനിധിയെ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത് മനപൂര്‍വം ഒഴിവാക്കിയെന്നും ആരോപണം.
മക്കരപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് കൊറോണ ബാധിച്ചു മരിച്ചതോടെയാണ് പുതിയ പ്രസിഡന്റിനായി മുസ്ലിം ലീഗിനുള്ളില്‍ തര്‍ക്കം രൂക്ഷമായത്. പ്രാദേശിക ലീഗ് നേതൃത്വവും, യൂത്ത് ലീഗ് നേതൃത്വവും പ്രസിഡന്റ് സ്ഥാനത്തേക്ക് ആളുകളെ നോമിനേറ്റ് ചെയ്തിരുന്നു. എന്നാല്‍ യൂത്ത് ലീഗിന്റെ ആവശ്യം പരിഗണിയ്‌ക്കാതെ പ്രാദേശിക ലീഗ് നേതാക്കള്‍ പ്രസിഡന്റിനെ നിശ്ചയിക്കാന്‍ യോഗം ചേര്‍ന്നതാണ് യൂത്ത് ലീഗിനെ ചൊടിപ്പിച്ചത്.

spot_img

Related Articles

Latest news