വ്യായാമത്തിനിടെ ടെറസില്‍ നിന്ന്‌ വീണ്‌ പതിനെട്ടുകാരി മരിച്ചു

കൊച്ചി: പത്തു നില ഫ്‌ളാറ്റിന്റെ ടെറസില്‍നിന്നു വീണു പതിനെട്ടു വയസുകാരിയായ പെണ്‍കുട്ടി മരിച്ചു. ചിറ്റൂര്‍ ശാന്തി തോട്ടക്കാട്ട്‌ എസ്‌റ്റേറ്റില്‍ ഐറിന്‍ റോയ്‌ ആണ്‌ മരിച്ചത്‌.

സൗദിയില്‍ ജോലി ചെയ്യുന്ന ചാലക്കുടി സ്വദേശിയായ റോയിയാണ്‌ പിതാവ്‌. അമ്മ: ബര്‍ണസി. ഇന്നലെ രാവിലെ ഒന്‍പതു മണിക്കു ഫ്‌ളാറ്റിന്റെ ടെറസില്‍ സഹോദരന്‍ അലനും ബന്ധുവിനുമൊപ്പം വ്യായാമം ചെയ്യുന്നതിനിടെ താഴേക്ക്‌ വീഴുകയായിരുന്നു.

ടെറസിനോട്‌ ചേര്‍ന്നു പണിത കോണ്‍ക്രീറ്റ്‌ ബെഞ്ചിനോടു ചേര്‍ന്ന അരഭിത്തിക്കു മുകളിലൂടെ താഴേക്ക്‌ വീണ ഐറിന്‍ എട്ടാം നിലയുടെ സണ്‍ഷേഡിലേക്കും അവിടെ നിന്ന്‌ പാര്‍ക്കിങ്‌ ഏരിയയിലെ ഷീറ്റിന്‌ മുകളിലും ഭിത്തിയിലും ഇടിച്ചു നിലത്ത്‌ വീഴുകയായിരുന്നു. ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കഴിഞ്ഞ ജനുവരിയിലാണ്‌ കൊച്ചിയില്‍ ഇവര്‍ താമസം തുടങ്ങിയത്‌. പ്ലസ്‌ ടു ജയത്തിനുശേഷം ഐറിന്‍ ഓണ്‍ലൈനായി എന്‍ട്രന്‍സ്‌ പരിശീലനത്തിലായിരുന്നു. വ്യായാമത്തിനിടെ കാല്‍ വഴുതി വീണതായാണ്‌ പ്രാഥമിക നിഗമനമെന്ന്‌ എറണാകുളം സെന്‍ട്രല്‍ എ.സി.പി കെ.ലാല്‍ജി പറഞ്ഞു.

spot_img

Related Articles

Latest news