ജിദ്ദ- ജിദ്ദയിലെ വിദ്യാഭ്യാസ, സാംസ്കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന അബ്ദുല്‍ അസീസ് എടവനക്കാട് അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏതാനും ദിവസമായി കിംഗ് ഫഹദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ശസ്ത്രക്രിയക്കും വിധേയനായി.
ജിദ്ദ ശറഫിയയിലെ അല്‍ ഹയാത്ത് സ്കൂളിന്റെ ഉടമയായ അബ്ദുല്‍ അസീസ് എടവനക്കാട് കൂട്ടായ്മയുടെ സാരഥിയുമായിരുന്നു. നിരവധി ജീവകാരുണ്യസംരംഭങ്ങള്ക്ക് നേതൃത്വം നല്കി. ഹോട്ടല്‍ ബിസിനസ് രംഗത്തും മികച്ച നിലയില്‍ പ്രവര്‍ത്തിച്ചു.