കരിപ്പൂർ വിമാനാപകടത്തിന് ഇന്ന് ഒരു വർഷം.ദുരന്ത സ്ഥലത്ത് അനുസ്മരണ സംഗമം നടത്തി

കോഴിക്കോട്:- കരിപ്പൂർ വിമാനപകടം സംഭവിച്ച് ഒരു വർഷം തികഞ്ഞ ഇന്ന് ( ഓഗസ്റ്റ് 7ന് ശനിയാഴ്ച )രാവിലെ 9 മണി മുതൽ മലബാർ ഡവലെപ്പ്മെൻ്റ് ഫോറത്തിൻ്റെആഭിമുഖ്യത്തിൽവിമാനാപകടത്തിൽ രക്ഷപ്പെട്ട യാത്രക്കാരും മരണമടഞ്ഞവരുടെ ഉറ്റ ബന്ധുക്കളും അപടമറിഞ്ഞ് മഹാമാരികാലത്തും ദുരന്ത സ്ഥലത്ത് ഓടിയെത്തിയ കൊണ്ടോട്ടിയെ ലോകത്തിനു മുമ്പിൽ അഭിമാനമായി മാറ്റിയ നാട്ടുകാരും ഒരുമിച്ച് ചേർന്നത് കരളലിയിപ്പിക്കുന്ന ഒരു അനുഭവമായി.

മാരകമായ അപകടം പറ്റിയ നുറിലേറെ യാത്രക്കാർ എല്ലാ അവശതയും മറന്ന് ഒത്ത് കുടിയപ്പോൾ
വികാരഭരിതമായ അനുഭവങ്ങൾക്ക് ദുരന്ത ഭൂമി സാക്ഷിയാകേണ്ടി വന്നു.

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ, സംസ്ഥാന പൊതുമാരാമത്ത് മന്ത്രി അഡ്വ.പിഎ മുഹമ്മദ് റിയാസ്,
അബ്ദുസമദ് സമദാനി എം.പി, ശശിതരുർ എം പി എന്നിവർ അനുസ്മരണ സന്ദേശമയച്ചു.

എം.ഡി.ഫ് ചെയർമാൻ യു.എ നസീർ
അധ്യക്ഷത വഹിച്ച പരിപാടിയിൽ
കോഴിക്കോട് എം.പി എംകെ രാഘവൻ ഉൽഘാടനം ചെയ്തു.

എം.ഡി.ഫ് ജന:സെക്രട്ടറി
അബ്ദുറഹിമാൻ ഇടക്കുനി
ആമുഖ പ്രസംഗവും,
ടി.വി ഇബ്രാഹിം എം.ൽ.എ മുഖ്യ പ്രഭാഷണവും നടത്തി

കൊണ്ടോട്ടി മുൻസിപ്പൽ ചെയർപേഴ്സൺ ഫാത്തിമത്ത് സുഹറാബി സി ടി
മരണപ്പെട്ട ഇരുപത്തൊന്ന് പേരെയും അനുസ്മരിച്ച് കൊണ്ട് സംസാരിച്ചു.

എയർപ്പോർട്ട് അഡ് വൈസറി ബോർഡ് അംഗം നസീർ
മുൻസിപ്പൽ കൗൺസിലർമാരായ സുഹൈർ ,സി കെ .പി ഫിറോസ്, കെ.കെ റഷിദ് ,ബബിത വി ,സൽമാൻ കെ ,പി
മൊയ്തിൻ കോയ കെ,
മുൻ കൗൺസിലർ എഞ്ചിനിയർ ബിച്ചു എം.ഡി.ഫ് പ്രസിഡൻ്റ് എസ്.എ അബുബക്കർ
വൈസ് പ്രസിഡന്റ് അഡ്വ.സുജാത വർമ്മ ട്രഷറർ സന്തോഷ് കുമാർ വി.പി
രക്ഷാധികാരികളായ ഗുലാം ഹുസൈൻ ചെറുവാടി, സഹദ് പുറക്കാട് , ഓർഗനൈസിങ്ങ് സെക്രട്ടറി പി. അബ്ദുൾ കലാം അസാദ്
ഭാരവാഹികളായ കരിം വളാഞ്ചേരി ,മൊയ്തുപ്പ ഹാജി കൊട്ടക്കൽ ,അഫ്സൽ ബാബു ,ജമാൽ കൊരങ്ങാടൻ ,ഷിറോസ് എൻ കെനാട്ടുകാരുടെ പ്രതിനിധികളായ ജുനൈദ് മുക്കോട് ,യാസിർ ചെങ്ങോടൻ ,സി.പി നാസർ.യാത്രകാരുടെ പ്രതിനിഥികളായ ആഷിക്ക് പെരുമ്പാൾ , മുഫീദ പേരാമ്പ്ര ഷെമീർ വടക്കൻ , എം.കെ താഹറഹിം വയനാട്,മരിച്ചവരുടെ ബന്ധുവായ ഡോ: സജാദ് എന്നിവർ സംസാരിച്ചുതുടർന്ന് യാത്രക്കാരും മരിച്ചവരുടെ ആശ്രിതരും അതിജീവനത്തിൻ്റെ ഒരു വർഷം; അനുഭവങ്ങൾ പങ്ക് വെച്ചു.

ഒരു വർഷമായിട്ടും അപകടത്തിൻ്റെ അന്വേഷണ റിപ്പോർട്ട് പ്രസിദ്ധീകരിക്കാത്തതും എയർ ഇന്ത്യയും എയർ ഇന്ത്യ നിയോഗിച്ച വക്കിലും യാത്രക്കാരോടും മരണപ്പെട്ടവരുടെ ആശ്രിതരോടും പുലർത്തുന്ന മനുഷ്യത്ത രഹിതമായ സമീപനത്തിനെതിരെയുള്ള ശക്തമായ
താക്കീതായി ഈ സംഗമം മാറി.

നഷ്ടപരിഹാരം നൽകുന്നതിൽ അമാന്തം കാണിച്ച് നീതി നിഷേധിച്ചാൽ
ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും
മലബാർ ഡവലെപ്പ്മെൻ്റ് ഫോറം നടത്തിയ സംഗമം മുന്നറിയിപ്പ് നൽകി.

spot_img

Related Articles

Latest news