ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ മകൾ ഓൺലൈൻ തട്ടിപ്പിനിരയായി. 34000 രൂപയാണ് അക്കൗണ്ടിൽ നിന്ന് ചോർന്നു പോയത്.
ഉപയോഗിച്ച സോഫ വിൽക്കാൻ ഓൺലൈൻ പരസ്യം നൽകിയിരുന്നു. വാങ്ങാൻ താല്പര്യം അറിയിച്ച പ്രതി ചെറിയ തുക അയച്ചതിനു ശേഷം ഒരു ബാർകോഡ് അയച്ചു കൊടുത്തു ബാക്കി തുകക്ക് സ്കാൻ ചെയ്യാൻ ആവശ്യപ്പെട്ടു. സ്കാൻ ചെയ്തു കഴിഞ്ഞപ്പോൾ രണ്ടു തവണയായി 34000 നഷ്ടമായതായാണ് പരാതി. പോലീസ് കേസെടുത്തു തട്ടിപ്പു വീരനെ തിരയുന്നു.