ഉത്തര്‍പ്രദേശില്‍ ബലൂൺ നിറയ്ക്കാൻ ഉപയോഗിക്കുന്ന വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ടു പേര് മരിച്ചു. നാല് പേര്‍ക്ക് പരിക്ക്. വാരണാസിയിലെ റാംനഗര്‍ മേഖലയിലാണ് സംഭവം.
ഗീത ദേവി(40), ലല്ല(30) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി. ഇവരുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് സൂചന.