യു.പി. പിടിക്കാൻ ആം ആദ്മി ഇറങ്ങുന്നു

ആഗ്ര : ഡൽഹി മോഡൽ ഭരണം ഉത്തർപ്രദേശിലും നടപ്പിൽ വരുത്തുമെന്ന പ്രഖ്യാപനവുമായി ആം ആദ്മി പാർട്ടി പ്രചാരണം ആരംഭിച്ചു. അടുത്ത് നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ശക്തമായ സാന്നിധ്യം അറിയിക്കാൻ തയ്യാറെടുക്കുകയാണ് ആം ആദ്മി പാർട്ടി.

ത്രിവർണ പതാകയുമേന്തി ഒരു മിനി ട്രക്കിൽ ആം ആദ്മി പാർട്ടിയിലെ മുതിർന്ന നേതാക്കളായ മനീഷ് സിസോദിയയും സഞ്ജയ് സിംഗും ഞായറാഴ്ച പാർട്ടി പ്രചാരണത്തിന് ആഗ്രയിൽ തുടക്കം കുറിച്ചു. ഡൽഹിയിൽ അധികാരത്തിലിരിക്കുന്ന പാർട്ടി, നോയിഡയിലെ ലക്നൗവിലും അയോധ്യയിലും സമാനമായ ‘തിരംഗ യാത്ര’ നടത്തും.

യുപിയിലെ ജനങ്ങൾക്ക് സൗജന്യ വൈദ്യുതി, ഗുണനിലവാരമുള്ള ആരോഗ്യം, വിദ്യാഭ്യാസം എന്നിവയുടെ ഡൽഹി മോഡൽ മാത്രം പ്രചാരണായുധം ആക്കുന്നത് ഗുണകരമാവില്ല എന്ന് പാർട്ടി തിരിച്ചറിയുന്നുണ്ട്. എങ്കിലും രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്ത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പാർട്ടി മികച്ച പ്രകടനം കാഴ്ച വെക്കാൻ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് നേതാക്കൾ.

spot_img

Related Articles

Latest news