ചക്കരക്കൽ: അഞ്ചരക്കണ്ടി ക്ഷീരോൽപാദക സഹകരണസംഘം മിൽക്ക് പാസ്ചുറൈസേഷൻ പ്ലാൻ്റിൻ്റെയും എഫ്ളുമെൻ്റ് ട്രീറ്റ് മെൻ്റ് പ്ലാൻ്റിൻ്റെയും ഉദ്ഘാടനം 3ന് വെള്ളിയാഴ്ച വൈകുന്നേരം 4.30 ന് മുഴപ്പാലയിൽ മന്ത്രി ജെ ചിഞ്ചുറാണി നിർവഹിക്കും. ഡെയറി പ്ലാൻ്റ് സ്വിച്ച് ഓൺ കെ. സുധാകരൻ എംപി നിർവഹിക്കും.
ക്ഷീര കർഷകരെ ആദരിക്കൽ, കർഷകരുടെ മക്കൾക്കുള്ള ഉപഹാരവിതരണം എന്നിവയും നടക്കും.50 ലക്ഷം രൂപയാണ് പദ്ധതിക്ക് ആകെ ചെലവായത്. പത്രസമ്മേളനത്തിൽ രാജശ്രീ കെ. മേനോൻ, കെ.കെ.ജയരാജൻ, പി.പി. മനോജ്, കെ.പി.രമേശൻ എന്നിവർ പങ്കെടുത്തു.