തലശേരി നഗരമധ്യത്തിൽ 19 കാരന് കുത്തേറ്റു

തലശേരി നഗരമധ്യത്തിൽ 19 കാരന് കുത്തേറ്റു . അർദ്ധരാത്രിയിൽ നെഞ്ചിന് കുത്തേറ്റ ഗുഡ് റോഡിൽ ഷറാറ ക്വാർട്ടേഴ്സിൽ ഇർഷാദിനെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. യുവാവിന്റെ നില അതീവഗുരുതരമാണ് .

പൈപ്പിൽ നിന്നും വെള്ളം എടുക്കുന്നത് സംബന്ധിച്ച തർക്കമാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു . നെഞ്ചിന് കുത്തേറ്റ് ചോരയൊലിപ്പിച്ച നിലയിലായിരുന്നു ഇർഷാദ് . ടൗൺ പോലീസ് എത്തിയാണ് ഇയാളെ ജനറൽ ആശുപത്രിയിൽ എത്തിച്ചത് .

സ്ഥിതി ഗുരുതരമായതിനാൽ പരിയാരത്തേക്ക് മാറ്റുകയായിരുന്നു . പ്രതിയെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട് .

spot_img

Related Articles

Latest news