റിയാദ്:പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച ‘പാലക്കാടൻ ഓണം 2026’വിവിധ കലാ-സാംസ്കാരിക പരിപാടികളോടെ ഗംഭീരമായി ആഘോഷിച്ചു.
റിയാദിലെ ഫ്ളമിങ്കോ മാൾ -മാർക്ക് ആൻഡ് സേവ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ആഘോഷത്തിനു
മഹാബലി,പൂക്കളം,
ഓണസദ്യ, ചെണ്ടമേളം, നാസിക് ഡോൾ, വടംവലി, ഗാനമേള, തിരുവാതിര, ഡിജെയും കൂടാതെ പാലക്കാടിന്റെ വിവിധ കലാകാരന്മാരുടെയും കലാസംഘങ്ങളുടെയും നേതൃത്വത്തിൽ അവതരിപ്പിച്ച കലാപരിപാടികളും കൊണ്ട് ശ്രദ്ധേയമായി.
ജനപങ്കാളിത്തo കൊണ്ടുo പരിപാടികളുടെ മനോഹാരിത കൊണ്ടും വർണാഭമായി ഈ പരിപാടി വിജയിപ്പിക്കുന്നതിൽ സഹകരിച്ച റിയാദിലെ എല്ലാ പ്രായോജകരോടും
റിയാദ് പൊതുസമൂഹത്തിനോടും ഉള്ള നന്ദി പറഞ്ഞുകൊണ്ടാണ് പാലക്കാടൻ ഓണം 2026 നു തുടക്കം കുറിച്ചത്.
പാലക്കാടൻ ഓണം 2026 ന്റെ സാംസ്കാരിക ചടങ്ങിന് പ്രസിഡണ്ട് ശ്യാം സുന്ദർ അധ്യക്ഷത വഹിച്ചു.
ചെയർമാൻ കബീർ പട്ടാമ്പി , ചീഫ് കോഡിനേറ്റർ ബാബു പട്ടാമ്പി, പ്രോഗ്രാം കൺവീനർമാരായ അനസ്, മനു മണ്ണാർക്കാട്,
സാമൂഹിക പ്രവർത്തകരായ ഷിഹാബ് കൊട്ടുകാട്,
നൗഷാദ് ആലുവWMF) റഹ്മാൻ മുനമ്പത്ത്-( M. K. Foods)സനു മാവേലിക്കര, ബിന്യാമിൻ ബിർളു(WMF) ഫ്‌ളൈയിൻകോ സാബിദ്,
നൗഷാദ് കിളിമാനൂർ, ഷിഹാബ് കരിമ്പാറ(PRO) എന്നിവർ യോഗത്തിൽ ഓണാശംസകൾ അറിയിച്ചു.സെക്രട്ടറി മുസ്തഫ എടത്തനാട്ടുകര സ്വാഗതവും
ട്രഷറർ അബ്ദുൾ റൗഫ് യോഗത്തിന് നന്ദിയും പറഞ്ഞു.
നിർവാഹക സമിതി അംഗങ്ങളായ ഷാജീവ് ശ്രീകൃഷ്ണപുരം, ഷഫീർ പത്തിരിപ്പാല, മനാഫ് പൂക്കാട്ടിൽ, സുരേഷ് ആലത്തൂർ, അനീഷ്, വാസുദേവൻ, ജംഷാദ് വാക്കയിൽ, അൻവർ സാദത്ത്, ഇസ്ഹാഖ്, ആഷിഫ്, ആഷിഖ്, മഹേഷ് ജയ്, അബൂബക്കർ, മധു, മുജീബ്, ഷബീർ അലനല്ലൂർ, ഷഹീർ കോട്ടക്കാട്ടിൽ, സുബീർ, നഫാസ്, ഫൈസൽ പാലക്കാട്, ഫൈസൽ ബഹസ്സൻ, വിഘ്നേഷ്, അഷ്റഫ് അപ്പക്കാട്ടിൽ, സുബിൻ, റിസ്‌വാൻ, രതീഷ് അലനല്ലൂർ, ഷാനവാസ്, അജ്മൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
സ്നേഹത്തിന്റെയും കൂട്ടായ്മയുടെയും, സഹകരണത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ച പാലക്കാടൻ ഓണം 2026, റിയാദിലെ പൊതു സമൂഹത്തിന് മറക്കാനാവാത്ത അനുഭവമായി മാറി എന്നു പരിപാടിയിൽ പങ്കെടുത്തവർ എല്ലാം ഒരേ സ്വരത്തിൽ അഭിപ്രായപെട്ടു.

