കാലടി സർവകലാശാലയിലെ അസി .പ്രൊഫസർ തസ്തികയിൽ സി പി എം നേതാവും മുൻ എം പി യുമായ എം ബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയെ നിയമിച്ചതിലുള്ള പരാതിയിൽ നിന്ന് ഡോ . പവിത്രൻ പിന്മാറി. വിഷയ വിദഗ്ദ്ധർ ആയി ഡോ. പവിത്രൻ അടക്കം 3 പേരാണ് സമിതിയിൽ ഉണ്ടായിരുന്നത്.
രാഷ്ട്രീയ സ്വാധീന ഉപയോഗിച്ചു നിയമനം നടത്തി എന്നായിരുന്നു ആരോപണം. എന്നാൽ വിഷയ വിദഗ്ദ്ധരുടെ അഭ്പ്രായം മാത്രമല്ല നിയമനത്തിന് പ്രധാനമായും പരിഗണിക്കുന്ന ഘടകം എന്നിരിക്കെ ഇത്തരം ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നാണ് വിലയിരുത്തൽ. വിഷയ വിദഗ്ദ്ധരിൽ മറ്റു രണ്ടു പേർ ഡോ. ഭരതൻ, ഡോ. ഉമർ തറമേൽ എന്നിവരാണ്.