പോക്സോ കേസില്‍ മുസ്ലീം ലീഗ് നേതാവ് പഴയങ്ങാടിയിലെ പി.എം ഹനീഫാണ് പിടിയിലായത്. കല്ല്യാശേരി മണ്ഡലം സെക്രട്ടറിയും മുന്‍ മാടായി പഞ്ചായത്ത് അംഗവുമായിരുന്നു ഹനീഫ്. ഒന്‍പതാം ക്ലാസുകാരിയും ബന്ധുവുമായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്.
ഇക്കഴിഞ്ഞ ഞായറാഴ്ച ഡ്രൈവിങ്ങ് പഠിപ്പിക്കാമെന്ന വ്യാജേന മാടായിപ്പാറയിലേക്ക് കൊണ്ടുപോവുകയും അവിടെ വച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതിന് മുമ്പും ഇത്തരത്തിലുള്ള ശ്രമം നടത്തിയിട്ടുണ്ടെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്