തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണ വിധേയമാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് ഗുരുതര കേസുകൾ ഇപ്പോൾ കുറയുന്നുണ്ട്. രോഗമുക്തി നേടുന്നവരുടെ എണ്ണം വർധിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
മാസ്ക് ധരിക്കാത്തവർക്കെതിരെ കർശന നടപടി കൈക്കോള്ളും. ഇക്കാര്യത്തിൽ യാതൊരുവിധ ഇളവും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ഒരുകോടിയിലേറെ പേർ രണ്ടാമത്തെ ഡോസ് വാക്സിൻ എടുത്തു കഴിഞ്ഞു. മുതിർന്ന പൗരന്മാർ വാക്സിൻ എടുക്കുന്നതിൽ വിമൂഖത കാണിക്കരുതെന്നും ഇത്തരം സാഹചര്യം ഒഴിവാക്കണമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.