തിരുത്തേണ്ടത് പാലാ ബിഷപ്പ് തന്നെ: കാനം രാജേന്ദ്രൻ

നർക്കോട്ടിക് ജിഹാദ് പരാമർശം നടത്തിയ പാലാ ബിഷപ്പ് പ്രസ്താവന ശരിയായോ എന്ന് ആത്മപരിശോധന നടത്തണമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. മഞ്ചേശ്വരത്ത് പുതുതായി പണി കഴിപ്പിച്ച ടി വി തോമസ് സ്മാരകം ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആ പ്രസ്താവന വരുന്നതുവരെ ഇവിടെ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. അതിന് ശേഷമാണ് ഈ പ്രശ്നമെല്ലാം ഉണ്ടായത്. അതുകൊണ്ട് ആത്മപരിശോധന നടത്തേണ്ടത് അദ്ദേഹം തന്നെയാണെന്നും കാനം പറഞ്ഞു.

spot_img

Related Articles

Latest news