ബസ്സിൽ ലൈംഗികാതിക്രമം; കൊച്ചിയിൽ യുവാവ് അറസ്റ്റിൽ

കൊച്ചി : നഗരത്തിൽ പട്ടാപ്പകൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചയാൾ പിടിയിൽ. കുട്ടമശേരി ചെറുപറമ്പിൽ വീട്ടിൽ ലുക്കുമാൻ (36) ആണ് ആലുവ പോലീസിന്റെ പിടിയിലായത്. ആലുവ താലൂക്ക് ആശുപത്രിയിൽ വാക്‌സിൻ എടുത്ത് ബസിൽ മടങ്ങുന്നതിനിടെയാണ് സംഭവം.

ബസിൽ ഉണ്ടായിരുന്ന യുവാവ് ആക്രമിക്കാൻ ശ്രമിച്ചതോടെ യുവതി ബഹളം വെയ്‌ക്കുകയായിരുന്നു. ഇതോടെ ഇയാൾ ദേശത്ത് ഇറങ്ങി എയർപോർട്ട് ഭാഗത്തേക്കുള്ള ടാക്‌സി കാറിൽ കയറിപ്പോയി. ഈ ഭാഗത്തേക്കു പോയ കാറുകൾ കേന്ദീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

spot_img

Related Articles

Latest news