യാക്കോബായ സഭ റിലേ നിരാഹാര സമരം ആരംഭിച്ചു

തിരുവനന്തപുരം: ആരാധന സ്വാതന്ത്ര സംരക്ഷണത്തിനായി സർക്കാർ നിയമ നിർമാണം നടത്തണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് പരിസരത്ത് യാക്കോബായ സഭ റിലേ സത്യാഗ്രഹം തുടങ്ങി. സഭാ വർക്കിങ്ങ് കമ്മിറ്റി അംഗം സാബു പട്ടശ്ശേരിയിൽ ഉദ്ഘാടനം ചെയ്തു. മൂന്ന് പള്ളികളുടെ കേസിൽ വന്ന വിധി സഭയുടെ ആയിരത്തോളം പളളികൾക്ക് ബാധകമാക്കിയത് ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽ കേട്ട് ക്കേൾവി പോലുമില്ലാത്ത കാര്യമാണെന്നും അത് വഴി ഭൂരിപക്ഷo ജനങ്ങൾക്കും നീതി നിഷ്ടപ്പെട്ടിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു. സമരസമിതി കൺവീനർ തോമസ് മാർ അലക്സന്ത്രയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.

spot_img

Related Articles

Latest news