വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന നിര്‍ദ്ദേശവുമായി കെഎസ്ഇബി. കല്‍ക്കരിക്ഷാമം മൂലം ഇപ്പോള്‍ കെഎസ്ഇബി വൈകുന്നേരം 5:30 മുതല്‍ രാത്രി 12: മണി വരെ വൈദ്യുത വിതരണത്തിന്റെ 72 % യൂണിറ്റും 1 യൂണിറ്റിന് 19 രൂപനിരക്കില്‍ വാങ്ങി നല്കി കൊണ്ടിരിക്കുകയാണ്. ഉപഭോക്താക്കളുടെ 70 ശതമാനവും മാനവും ഗാര്‍ഹിക ഉപഭോക്താക്കളാണ്. ഗാര്‍ഹിക ഉപഭോക്താക്കളില്‍ Rs 3.15 മുതല്‍ Rs 7.90 വരെ വിവിധ സ്ലാബു നിരക്കുകളില്‍ കണക്കാക്കുമ്ബോള്‍ കെഎസ്ഇബി ലിമിറ്റഡ് ഇന്ന് ഭയങ്കരമായ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. കോവിഡ് സാഹചര്യത്തില്‍ വ്യാവസായിക ഉപഭോഗം 75% വരെ കുറഞ്ഞിരിക്കയാണ്. ഈ സാഹചര്യത്തില്‍ വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം.
കൊവിഡ് പ്രളയ സാഹചര്യങ്ങളില്‍ ഉപഭോക്താക്കള്‍ക്കൊപ്പം നിന്നെങ്കിലും കുടിശ്ശികയുള്ളവരുടെ വൈദ്യുതി വിച്ഛേദിക്കാതെ മുന്നോട്ടു പോകാന്‍ ബുദ്ധിമുട്ടുണ്ടെന്നും കുടിശിക അടച്ച് ഉപഭോക്താക്കള്‍ സഹകരിക്കണമെന്നും കെഎസ്ഇബി അഭ്യര്‍ത്ഥിച്ചു. കുടിശിക ഗൂഗിള്‍, പേടിഎം, ഫോണ്‍പേ തുടങ്ങിയ വിവിധ ഓണ്‍ലൈന്‍ സൗകര്യങ്ങളിലും https://wss.kseb.in/selfservices/ കെഎസ്ഇബി ഒരുക്കിയ സൗകര്യങ്ങളിലും അടച്ചു വൈദ്യുത വിച്ഛേദനം ഒഴിവാക്കണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടു. കേരളത്തിലെ ഏതു സെക്ഷനിലും നിങ്ങള്‍ക്ക് പതിമൂന്നു അക്ക കണ്‍സ്യൂമര്‍ നമ്ബര്‍ ഉണ്ടെങ്കില്‍ അടക്കാവുന്നതാണ്. അക്ഷയ വഴിയും വിവിധ പ്രൈവറ്റ് കളക്ഷന്‍ സെന്റര്‍ വഴിയും തുക അടക്കാം.
വൈദ്യുത വിച്ഛേദനം ഒഴിവാക്കാന്‍ പറ്റാത്തതാണെന്നും 19 രൂപയ്ക്കു വാങ്ങി മൂന്നു മുതല്‍ എട്ടു രൂപയ്ക്കു വരെ വിറ്റാല്‍ കുടിശ്ശികയില്ലാത്ത സ്ഥാപനത്തിന് പോലും പിടിച്ചു നില്‍ക്കാനാവില്ലെന്നും കെഎസ്ഇബി അറിയിച്ചു.ഈ പ്രതിസന്ധിയില്‍ 6 മുതല്‍ 12 വരെ അലങ്കാര ലൈറ്റുകള്‍ ഒഴിവാക്കിയാല്‍ 1 വാട്ട് x 1,00,00,000 x 6 = 60,000 യൂണിറ്റ് വൈദ്യുതി പീക്കില്‍ ലാഭിക്കാം. (ഒരു അലങ്കാര ലൈറ്റില്‍ നിന്ന് 10 MW). 6 മുതല്‍ 12 വരെ ഒരു ഫ്രിഡ്ജ് ഓഫ് ആക്കിയാല്‍ 200വാട്ട് x 60,00,000 x 6= 7,20,000 യൂണിറ്റ് വൈദ്യുതി പീക്കില്‍ ലാഭിക്കാം. (ഒരു ഫ്രിഡ്ജില്‍ നിന്ന് നിന്ന് 120 MW). ഇന്‍ഡക്ഷന്‍ കുക്കര്‍, ഹീറ്റര്‍ ഇസ്തിരി പെട്ടി വൈകുന്നേരം 6 പിഎം മുതല്‍ രാത്രി 12എഎം വരെ ഒട്ടും ഉപയോഗിക്കാതിരിക്കുക. അധിക വൈദ്യുത ഉപയോഗം ഈ സമയത്തു തീരെ ഒഴിവാക്കണമെന്നും കെഎസ്ഇബി അഭ്യര്‍ത്ഥിച്ചു.