കുമാരനെല്ലൂർ ഗവ.എൽ പി സ്‌കൂളിന് പുതിയ കെട്ടിടം : സി കെ കാസിം എം എൽ എയ്ക്ക് നിവേദനം നൽകി

മുക്കം : ശതാബ്ദിയാഘോഷിക്കുന്ന കുമാരനെല്ലൂർ ഗവ.എൽ പി സ്‌കൂളിലെ 38 വർഷം പഴക്കമുള്ള കെട്ടിടം പൊളിച്ച് പുതിയത് നിർമിക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥലം എം എൽ എ സി കെ കാസിമിന് പിടിഎയും വാർഡ് മെമ്പറും നിവേദനം നൽകി.

മുക്കം ഉപജില്ലയിലെ സ്‌കൂളുകളിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന മികച്ച പഠന നിലവാരമുള്ള സ്വതന്ത്ര സർക്കാർ എൽ പി സ്‌കൂളാണിത്.

അപകടസ്ഥവയിലായ കെട്ടിടം പൊളിച്ച് ആധുനിക കെട്ടിടം നിർമിക്കണമെന്ന് അഭ്യർഥിച്ച് കഴിഞ്ഞ വർഷം മുൻ വിദ്യാഭ്യാസ മന്ത്രിക്ക് പിടിഎ നൽകിയ നിവേദനത്തെ തുടർന്ന് ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ വകുപ്പ് മുഖേന പ്ലാനും എസ്റ്റിമേറ്റും സമർപ്പിച്ചിരുന്നു. എന്നാൽ തുടർ നടപടികൾ ഒന്നുമുണ്ടായില്ല.

പുതിയ സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അർഹമായ വികസന പദ്ധതികൾക്ക് ഊന്നൽ നൽകുമെന്നും ഈ വർഷം തന്നെ സ്‌കൂൾ കെട്ടിടം നിർമിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും നിവേദക സംഘത്തിന് എം എൽ എ ഉറപ്പുനൽകി.

വാർഡ് മെമ്പർ മുഷീർ പട്ടാംകുന്നൻ, പിടിഎ പ്രസിഡൻ്റ് വി കെ അനുശ്രീ, എം പി ടി എ ചെയർ പേഴ്സൺ മോബിക, പ്രാധാനധ്യാപകൻ ടി കെ ജുമാൻ ,സീനിയർ അസിസ്റ്റൻ്റ് ജി ഫൗസിയ, സ്റ്റാഫംഗം ഹബീബ് എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.

ഫോട്ടോ:കുമാരനെല്ലൂർ ഗവ.എൽ പി സ്‌കൂളിന് പുതിയ കെട്ടിടം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് സി കെ കാസിം എം എൽ എ യ്ക്ക് നിവേദനം നൽകുന്നു

spot_img

Related Articles

Latest news