മുല്ലപ്പെരിയാര്‍ മരം മുറി ഉത്തരവ്: നടപടി വേണം – കാനം

മുല്ലപ്പെരിയാര്‍ ബേബി ഡാമിലെ മരം മുറി ഉത്തരവിൽ കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും രാഷ്ട്രീയ നേതൃത്വം ഈ കാര്യം ഗൗരവമായി പരിഗണിക്കണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.

മുല്ലപ്പെരിയാർ കേരളത്തിന്റെ പ്രധാന വിഷയമാണ്. ഇതിലെ ഉത്തരവാദികളെ കണ്ടെത്തണം. ഉദ്യോഗസ്ഥർ തന്നെ തീരുമാനമെടുക്കുന്നത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമ്പലപ്പുഴയിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു കാനം.

spot_img

Related Articles

Latest news