മിഡിൽ ഈസ്റ്റ് പ്രവാസി പാലിയേറ്റീവ് കെയർ കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ പ്രളയ ഫണ്ട് കൈമാറി.
തിരുവനന്തപുരത്ത് വെച്ച് നടന്ന പരിപാടിയിൽ സിനിമ സീരിയൽ നടൻ റിയാസ് നർമ്മകല ഇന്ത്യൻ അസോസിയേഷൻ പാലിയേറ്റീവ് കെയർ സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ് ശ്രീകുമാർ തിരുവനന്തപുരം ഇനിഷ്യേറ്റീവ് പാലിയേറ്റീവ് കെയർ ജനറൽ സെക്രട്ടറി മനോജ് എന്നിവർ ചേർന്ന് ചെക്ക് സ്വീകരിച്ചു.
അഡ്വക്കേറ്റും കവിയുമായ ബിജു പുരുഷോത്തമൻ, പ്രവാസി പാലിയേറ്റീവ് കെയർ ലീഗൽ അഡ്വൈസർ കൃഷ്ണൻ വല്യത്താൻ, പാലിയേറ്റീവ് കെയർ സിസ്റ്റർ ഷേർളി ഗിൽബർട്ട്, വിനയചന്ദ്രൻ, എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു ജി.സി.സി മിഡിൽ ഈസ്റ്റ് പ്രിസിഡന്റ് പുളിമൂട്ടിൽ ഉണ്ണി ജെനറൽ സെക്രട്ടറി ടെന്നീസ് അബ്രഹാം ചെന്നപ്പിള്ളിൽ, യു.എ.ഇ ട്രഷറർ അരുൺ സത്യ, എന്നിവർ നേതൃത്വം കൊടുത്തു.