ചെറുകുളത്തൂരിൽ നിർമാണത്തിലിരിക്കുന്ന വീട്​ തകർന്ന്​ നിരവധി പേർക്ക്​ പരിക്ക്​.

പെരുവയൽ​ :ചെറുകുളത്തൂരിൽ വീട്​ തകർന്ന്​ നിരവധി പേർക്ക്​ പരിക്ക്​. നിർമാണം പുരോഗമിക്കുന്ന കോൺക്രീറ്റ്​ വീടാണ്​ തകർന്നു വീണത്​. കോൺക്രീറ്റ്​ പാളിക്കടിയിൽ കുടുങ്ങികിടന്ന ഒമ്പതു തൊഴിലാളികളെ നാട്ടുകാരും ഫയർഫോഴ്​സും ചേർന്ന്​ രക്ഷപ്പെടുത്തി.

വെൺമാറയിൽ അരുണിന്‍റെ വീടാണ്​ തകർന്നത്​. കോൺക്രീറ്റ്​ കട്ടർ ഉപയോഗിച്ച്​ ഒരു ഭാഗം വെട്ടിപ്പൊളിച്ചാണ്​ പലരെയും രക്ഷപ്പെടുത്തിയത്​. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്​. വെള്ളിമാട്​കുന്നിൽനിന്നും മുക്കത്തുനിന്നുമുള്ള ഫയർഫോഴ്​സാണ്​ സംഭവ സ്​ഥലത്ത്​ എത്തിയത്​. ഉച്ചക്ക്​ ഒരുമണിയോടെയാണ്​ സംഭവം.

spot_img

Related Articles

Latest news