കോട്ടയം: പാമ്പുപിടിത്ത വിദഗ്ധൻ വാവ സുരേഷിന് മൂർഖൻ പാമ്പിന്റെ കടിയേറ്റു. ഇന്ന് വൈകീട്ട് നാലരയോടെ കോട്ടയം കുറിച്ചിക്ക് സമീപം മൂർഖൻ പാമ്പിനെ പിടിക്കുന്നതിനിടെയാണ് കടിയേറ്റത്.ഉടന്‍ തന്നെ അദ്ദേഹത്തെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമാണെന്നാണ് ഡോക്ടർമാർ സൂചിപ്പിച്ചത്. പിടികൂടിയ മൂർഖൻ പാമ്പിനെ ചാക്കിലേക്ക് മാറ്റുന്നതിനിടെ തുടയിൽ കടിക്കുകയായിരുന്നു.
രണ്ടാഴ്ച മുമ്പ് വാവ സുരേഷിന് വാഹനാപകടത്തിൽ സാരമായി പരിക്കേറ്റിരുന്നു. വിശ്രമത്തിന് ശേഷം വീണ്ടും പാമ്പുപിടിത്തത്തിൽ സജീവമാകുന്നതിനിടെയാണ് ഇന്ന് മൂർഖന്റെ കടിയേറ്റത്.