മുഖ്യമന്ത്രി തിരിച്ചെത്തി

അമേരിക്കയിലെ ചികിത്സക്കും ദുബായ് സന്ദർശനത്തിനും ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ തിരിച്ചെത്തി. ജനുവരി 15ന് അമേരിക്കയ്ക്ക് പോയ മുഖ്യമന്ത്രി, ഇന്ന് പുലർച്ചെയാണ് സംസ്ഥാനത്ത് മടങ്ങിയെത്തിയത്.

സ്വർണ്ണക്കടത്ത് കേസിൽ എം ശിവശങ്കറും സ്വപ്ന സുരേഷും തുറന്നുവിട്ട പുതിയ വിവാദങ്ങൾക്ക് ഇടയിലേക്കാണ് മുഖ്യമന്ത്രി വന്നിറങ്ങുന്നത്. സർക്കാരിനെ ബാധിക്കുന്ന പുതിയ ആരോപണങ്ങളിലും ലോകായുക്ത വിവാദങ്ങളിലും മുഖ്യമന്ത്രിയുടെ പ്രതികരണം ഉണ്ടായേക്കും.

സർവീസിലിരുന്ന് പുസ്തകം എഴുതിയതിൽ ശിവശങ്കറിനെതിരായ നടപടിയും മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് വന്നേക്കും. അടുത്ത ദിവസം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേരുന്ന മന്ത്രിസഭായോഗം നിയമസഭാ സമ്മേളനത്തിൻ്റെ തീയതിയും തീരുമാനിക്കും.

അതേസമയം എം.ശിവശങ്കറിന്‍റെ പുസ്തക രചനയോടെ സ്വര്‍ണകടത്ത്, ഡോളര്‍കടത്ത് കേസുകളില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തലുകളാണ് ഒന്നൊന്നായി പുറത്തു വരുന്നത്. കേസു തുടരുന്നതിനിടെ, സര്‍ക്കാരിന്‍റെ അനുവാദമില്ലാതെ, എം.ശിവശങ്കര്‍ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയതില്‍ സിപിഐഎമ്മിന് അതൃപ്തിയുണ്ടെന്നാണ് സൂചന.

വ്യക്തിപരമായ നിലയിലുള്ള വെളിപ്പെടത്തലുകളെന്നു പറഞ്ഞു സ്വപ്ന സുരേഷിന്‍റെ പ്രസ്താവനകളെ കാണാനാവില്ലെന്നാണ് വിലയിരുത്തല്‍.

spot_img

Related Articles

Latest news