കെ സ്വിഫ്റ്റിൽ നിയമനം നടത്താൻ സർക്കാരിന് ഹൈക്കോടതിയുടെ അനുമതി

കെ സ്വിഫ്റ്റിൽ നിയമന നടപടികളുമായി മുന്നോട്ടു പോകാൻ സർക്കാരിന് ഹൈക്കോടതിയുടെ അനുമതി. നിയമനം പൂർണമായും യോഗ്യതയുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കണമെന്നും നിയമനത്തിൽ എം പാനൽ ജീവനക്കാർക്ക് പ്രത്യേക പരിഗണന നൽകേണ്ടതില്ലെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ പറഞ്ഞു. കെ.എസ്.ആർ.ടി.സിയുടെ ദീർഘദൂര സർവീസുകൾക്കുള്ള പ്രത്യേക കമ്പനിയാണ് കെ സ്വിഫ്റ്റ്. കെ സ്വിഫ്റ്റിലേക്ക് ജീവനക്കാരെ ക്ഷണിച്ച് ഗതാഗത വകുപ്പ് പത്രപരസ്യം പ്രസിദ്ധീകരിച്ചിരുന്നു. കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് രൂപികരണം എൽഡിഎഫിന്റെ നയപരമായ തീരുമാനമാണെന്നാണ് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞിരുന്നത്. ഡ്രൈവർ കം കണ്ടക്ടർ തസ്തികകളിലേക്കാണ് കെ സ്വിഫ്റ്റ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. മുൻപ് എംപാനൽ ആയി ജോലി നോക്കിയവർക്കും, ഡ്രൈവർ കണ്ടക്ടർ ലൈസൻസുകൾ ഉള്ള മറ്റുള്ളവർക്കും അപേക്ഷിക്കാം. 45 വയസ്സാണ് പരമാവധി പ്രായം.കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഇപ്പോൾ ലഭിക്കുന്ന ശമ്പളം തന്നെയായിരിക്കും കെ സ്വിഫ്റ്റിൽ നിന്നും ലഭിക്കുക. താൽക്കാലികമായി നിയമിക്കുന്നവർക്ക് 8 മണിക്കൂർ 715 രൂപയും അധികമുള്ള മണിക്കൂറിന് 100 രൂപ മുതൽ 375 രൂപ വരെയും ദിവസ വേതനം ലഭിക്കും. നിയമനങ്ങൾക്കായി സെലക്ഷൻ കമ്മിറ്റിയെ നിയോഗിക്കും. സെലക്ഷൻ കമ്മിറ്റി പരീക്ഷയുടെ അടിസ്ഥാനത്തിലാകും നിയമനം. കെ സ്വിഫ്റ്റ് നടപ്പാക്കുന്നതോടെ ദീർഘ ദൂര സർവീസുകൾ പൂർണമായും കെ സ്വീഫ്റ്റിലേക്ക് മാറ്റാനാണ് തീരുമാനം

spot_img

Related Articles

Latest news