ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി; കേരളത്തിൽ മഴയ്‌ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ കടലിലും സമീപ പ്രദേശങ്ങളിലുമായി ഞായറാഴ്ചയോടെ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ചക്രവാതച്ചുഴി ശക്തി പ്രാപിച്ച് തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദമായി ശക്തി പ്രാപിച്ചേക്കും.

ഈ ന്യൂനമർദ്ദം ശ്രീലങ്ക ഭാഗത്തേക്ക്‌ നീങ്ങാനും സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ഇതിന്റെ ഫലമായി മാർച്ച്‌ 2, 3 തീയതികളിൽ തെക്കൻ കേരളത്തിൽ മഴ കിട്ടിയേക്കുമെന്നാണ് വിലയിരുത്തൽ.

 

Mediawings:

spot_img

Related Articles

Latest news