റിയാദ് : പയ്യന്നൂർ സൗഹൃദവേദി, റിയാദിന്റെ 2022 വർഷത്തെ കലണ്ടർ പ്രകാശനം ബത്ത സൺസിറ്റി ഹോസ്പ്പിറ്റൽ ഹാളിൽ വച്ചു നടന്നു. കോവിഡ് രൂക്ഷമായ വേളയിലും തളരാതെ റിയാദ്, ജിദ്ദ, തബൂക്ക്, ദമ്മാം തുടങ്ങിയ ഇടങ്ങളിൽ കുടുങ്ങി കഴിഞ്ഞിരുന്ന ബംഗാളികൾ ഉൾപ്പെടെയുള്ള അനേകം ആളുകൾക്ക് തുണയായി നിന്ന് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി പോരുന്ന വേദിയുടെ ഈ വർഷത്തെ കലണ്ടർ പ്രകാശനം സൺസിറ്റി മാനേജിംഗ് ഡയറക്ടർ അബ്ദുൽ അസീസ് ബിൻ അബ്ദുൽ ഗാനി അൽ നഫീസ് പി. എസ്. വി യുടെ മുതിർന്ന അംഗം മുഹമ്മദ് സാലി.എം.ടി. പി.ക്ക് നൽകി നിർവഹിച്ചു.കെ. പി. അബ്ദുൽ മജീദ്, സനൂപ് പയ്യന്നൂർ, ഉണ്ണി, സിറാജ്, സമീർ, സാജിർ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.