എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്

10വർഷത്തെ തുടർച്ചയായ പഠനത്തിന് ശേഷം വിദ്യാർത്ഥികൾ എഴുതുന്ന ആദ്യത്തെ പ്രധാനപ്പെട്ട പരീക്ഷയാണ് എസ്എസ്എൽസി പരീക്ഷ. ഈ പരീക്ഷ മുതലാണ് വിദ്യാർത്ഥികൾ വളരെ ഗൗരവത്തോടെ ഇനിയുള്ള പരീക്ഷകളെ നേരിടാൻ പ്രാപ്തരാകുക. അതുകൊണ്ട് എസ്എസ്എൽസി പരീക്ഷയെ അതിന്റെ ഗൗരവത്തിലും അതിലേറെ ആത്മവിശ്വാസത്തിലും സമീപിക്കണം.

  • എല്ലാ വിദ്യാർത്ഥികളും രാവിലെ 9.15ന് മുൻപായി സ്കൂളിൽ എത്തിച്ചേരുക.
  • പരീക്ഷയുടെ ഹാൾ ടിക്കറ്റ് എടുക്കാൻ മറക്കാതിരിക്കുക.
  • എഴുതിയാൽ വ്യക്തമായി തെളിയുന്ന പേനകൾ, പെൻസിൽ അടക്കമുള്ള അനുവദനീയമായ ഉപകരണങ്ങളും കുടിവെള്ളവും ഒപ്പം കരുതുക. എല്ലാ കുട്ടികളും യൂണിഫോമിൽ തന്നെ സ്കൂളിൽ എത്തിച്ചേരുവാൻ ശ്രദ്ധിക്കുക.
  • രാവിലെ 9.30ന് ബെല്ലടിക്കുമ്പോൾ ഹാൾ ടിക്കറ്റും പരീക്ഷ എഴുതുന്നതിന് ആവശ്യമായ സാമഗ്രികളുമായി പരീക്ഷ റൂമിൽ രജിസ്റ്റർ നമ്പർ പ്രകാരം ഇരിക്കുക
  • ഇൻവിജിലേറ്ററായി ക്ലാസ് റൂമിൽ വരുന്ന അധ്യാപകർ നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക. ആദ്യത്തെ15 മിനിറ്റ് ‘കൂൾ ഓഫ് ടൈം’ ആണ്. പരീക്ഷയെ വളരെ ആത്മവിശ്വാസത്തോടെ നേരിടാൻ മനസിനെ പ്രാപ്തമാക്കാനുള്ള സമയമാണിത്. ഈ സമയം കഴിഞ്ഞ ശേഷം ചോദ്യങ്ങൾക്ക് അനുസരിച്ച് ഉത്തരങ്ങൾ എഴുതുക.
  • പരീക്ഷ കഴിഞ്ഞാൽ എത്രയും വേഗം വീട്ടിൽ എത്തി അടുത്ത പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ് തുടങ്ങുക.

എല്ലാ വിദ്യാർത്ഥികൾക്കും മീഡിയ വിങ്സിന്റ ആശംസകൾ 🌹

spot_img

Related Articles

Latest news