കെ റെയില്‍ വിഷയം:താമരശ്ശേരിയിൽ മാവോയിസ്റ്റ് പോസ്റ്ററുകള്‍.

താമരശ്ശേരി പുതുപ്പാടി മട്ടിക്കുന്നിലെ ബസ്‌റ്റോറ്റിപ്പിലും സമീപത്തുമാണ് ഇന്നലെ രാത്രി സി പി ഐ മാവോയിസ്റ്റ് സംഘടനയുടെ പേരില്‍ പോസ്റ്ററുകള്‍ പതിച്ചത്.

കേരളത്തെ കെ റെയില്‍ കമ്പനിക്ക് വിട്ടു നല്‍കി കൃഷി ഭൂമിയെ നശിപ്പിക്കുന്ന മോദി – പിണറായി സര്‍ക്കാറുകളുടെ ജനവിരുദ്ധ സില്‍വര്‍ ലൈനിനെതിരെ സമരം ചെയ്യണമെന്ന് പോസ്റ്റര്‍ ആഹ്വാനം ചെയ്യുന്നു.

സില്‍വര്‍ ലൈന്‍ വിഷയത്തില്‍ ബി ജെ പി- സി പി എം- കോണ്‍ഗ്രസ് പാര്‍ട്ടികളുടെ കള്ളക്കളിയാണ് നടക്കുന്നത്.

ഭാവി തലമുറക്കായി ഭൂസ്വത്ത് നിലനിര്‍ത്തണം. കേരളത്തെ കെ റെയില്‍ കമ്പനിക്ക് വിട്ട് നല്‍കി കൃഷി ഭൂമി നശിപ്പിക്കുന്ന മോദി പിണറായി കൂട്ടുകെട്ടാണ് സില്‍വര്‍ ലൈന്‍ എന്നും പോസ്റ്ററുകള്‍ കുറ്റപ്പെടുത്തുന്നു.

spot_img

Related Articles

Latest news