ഉംറ തിരക്ക് വർദ്ധിച്ചു:, ഇനി അനുമതി ഇതു വരെ ഉംറ നിർവ്വഹിക്കാത്തവർക്ക് മാത്രം.

മക്ക: അവസാന പത്തില്‍ ഉംറ നിര്‍വ്വഹിക്കാന്‍ അനുമതി നല്‍കുക റമദാനില്‍ ഇതുവരെ ഉംറ നിര്‍വ്വഹിക്കാത്തവര്‍ക്ക് മാത്രമായിരിക്കും.

ഹജ് ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. റമസാന്‍ അവസാന പത്തായതോടെ ഹറമില്‍ തിരക്ക് വര്‍ദ്ധിച്ചതോടെയാണ് ഈ തീരുമാനം.

 

വിദേശങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഉംറയ്ക്ക് അനുമതി നിര്‍ബന്ധമാണ്. ഇവര്‍ പുറപ്പെടുന്നതിന് മുൻപ് തന്നെ ഉംറയ്ക്ക് അനുമതി തേടണമെന്നാണ് നിര്‍ദ്ദേശം. തവക്കല്‍ന ഇഅതമര്‍ന ആപ്പുകള്‍ മുഖേനയാണ് ഉംറയ്ക്കായി അനുമതി തേടേണ്ടത്.

spot_img

Related Articles

Latest news