റിയാദ്: കഴിഞ്ഞ ആഴ്ച ദുബായിൽ ഹൃദയസ്തംഭനം മൂലം മരണമടഞ്ഞ റിയാദ് ഒഐസിസി തൃശൂർ ജില്ലാ കമ്മിറ്റി സ്ഥാപക വൈസ് പ്രസിഡന്റ്റും, തൃശൂർ ജില്ലാ കൂട്ടായ്മ സ്ഥാപക പ്രസിഡന്റ്മായിരുന്ന ജമാൽ കൊടുങ്ങലൂരിന്റെ അനുശോചനയോഗം ബത്ത സഫ മക്ക ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ഏകദേശം രണ്ടു പതിറ്റാണ്ടു റിയാദിൽ ജോലി ചെയ്തിരുന്ന ജമാൽ റിയാദിലെ പൊതുസമൂഹത്തിലെ നിറസാന്നിധ്യമായിരുന്നു. തൃശൂർ കൊടുങ്ങലൂർ സ്വദേശിയായ ജമാൽ കഴിഞ്ഞ നാല് വർഷകാലമായി ദുബായിൽ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യയും ഒരു മകനും ഒരു മകളും രണ്ടുമക്കളും വിവാഹിതരാണ്.
തൃശൂർ ജില്ലാ ഒഐസിസി പ്രസിഡന്റ് സുരേഷ് ശങ്കറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള, വൈസ്പ്രസിഡന്റ് മാരായ സലീം കളക്കര, മുഹമ്മദലി മണ്ണാർക്കാട്, ഷംനാദ് കരുനാഗപ്പള്ളി, ജനറൽ സെക്രട്ടറിമാരായ അബ്‌ദുള്ള വലഞ്ചിറ, യഹിയ കൊടുങ്ങലൂർ,നവാസ് വെള്ളിമാടുക്കുന്നു, ഷാനവാസ് മുനമ്പത്തു, ഷഫീഖ് കിനാലൂർ, ഗ്ലോബൽ നേതാക്കളായ നൗഫൽ പാലക്കാടൻ, റസാഖ് പൂക്കോട്ടുപാടം,അസ്‌കർ കണ്ണൂർ, നാഷണൽ കമ്മിറ്റി ഭാരവാഹികളായ സിദ്ധിക്ക് കല്ലുപറമ്പൻ, സത്താർ കായംകുളം, ജില്ലാ അധ്യക്ഷൻമാരായ സജീർ പൂന്തുറ, സലാം ഇടുക്കി, ബഷീർ കോട്ടയം, ഷുക്കൂർ ആലുവ, അമീർ പട്ടണത്, ഹർഷാദ് . എം. ടി. ജില്ലാ ഭാരവാഹികളായ നാസർ വലപ്പാട്, സോണി പാറക്കൽ, സലീം മാള, ബാബു നിസ്സാർ, ഗഫൂർ ചന്ത്രാപ്പിന്നി, റസ്സാക്ക് ചാവക്കാട് ,ഷാജി മതിലകം, അമീർ പുതിയായ് വളവു്, തോമാസ്, ഇബ്രാഹിം ചേലക്കര, തൽഹത്ത് എന്നിവർ സംസാരിച്ചു. ഖബറടക്കം കൊടുങ്ങലൂർ ചേരമാൻ ജുമാ മസ്ജിദ് ൽ കഴിഞ്ഞ ദിവസം നടന്നിരുന്നു.