മലപ്പുറം: കോട്ടക്കലിൽ കാൽ തെറ്റി ക്വാറിയിൽ വീണ് യുവാവിന് ദാരുണാന്ത്യം. കോട്ടക്കൽ കാവതികളം സ്വദേശി തൈക്കാട്ട് സക്കീർ (33)ആണ് മരിച്ചത്. മൈലാടിക്കുന്നിലെ ക്വാറിയിൽ ജോലിക്കിടയിൽ കാൽ തെറ്റി ക്വാറിയിലേക്ക് വീണാണ് അപകടം സംഭവിച്ചത്. തുടർന്ന് ഉടൻ തന്നെ മറ്റു തൊഴിലാളികളുടെ നേതൃത്വത്തിൽ യുവാവിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.വീഴ്ചയുടെ ആഘാതത്തിൽ തലക്കും ശരീരത്തിന്റെ വിവിധ ഇടങ്ങളിലും ഗുരുതര പരിക്ക് ഏറ്റിരുന്നു. തലയ്ക്കേറ്റ ഗുരുതര പരുക്കാണ് മരണകാരണമെന്നാണഅ ആശുപത്രി അധികൃതരുടെ പ്രാഥമിക നിഗമനം. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽക്കും.
www.mediawings.in